Post Category
ഏകദിന ബോധവത്കരണ ക്ലാസ്സ് നാളെ (ജനുവരി 7)
ഖാദി ഗ്രാമ വ്യവസായ കമ്മീഷനും ഖാദി ബോര്‍ഡും കയര്‍ ബോര്‍ഡും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയുടെ (പിഎംഇജിപി) പ്രചരണാര്‍ത്ഥം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നാളെ (ജനുവരി 7) ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏകദിന ബോധവത്കരണ ക്ലാസ്സ് നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് രാവിലെ 9.30 ന് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 9747075138.
date
- Log in to post comments