Post Category
വനിതാ കമ്മിഷന് ആക്റ്റ് ഭേദഗതി: ശില്പശാല ഇന്ന്(ജനുവരി 6)
കേരള വനിതാ കമ്മിഷന് ആക്റ്റ് ഭേദഗതിയുമായി ബന്ധപ്പെട്ട് മഹിളാ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കേരള വനിതാ കമ്മിഷന് ശില്പശാല സംഘടിപ്പിക്കുന്നു. കേരള വനിതാ കമ്മിഷന് നിയമത്തിലും ചട്ടങ്ങളിലും വരുത്തേണ്ട ഭേദഗതിയെക്കുറിച്ച് മഹിളാ സംഘടനകള്‍ക്കുള്ള അഭിപ്രായം ആരായുന്നതിനായാണ് ശില്പശാല. ഇന്ന്(ജനുവരി 6) രാവിലെ തിരുവനന്തപുരം തൈക്കാടുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10.30-ന് കേരള വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി ശില്പശാല ഉദ്ഘാടനം ചെയ്യും. കമ്മിഷന് അംഗങ്ങളായ ഇ.എം.രാധ, എം.എസ്.താര, ഷിജി ശിവജി, ഷാഹിദാ കമാല്‍, മെമ്പര്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എസ്.സന്തോഷ്, ഡയറക്ടര്‍ ഷാജി സുഗുണന്, ലോ ഓഫീസര്‍ പി. ഗിരിജ, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments