Post Category
ജില്ലാ കോടതി കോംപ്ലക്സില്‍ ശുചിമുറി സൗകര്യം: ഉദ്ഘാടനം ഇന്ന്
ജില്ലാ കോടതി കോംപ്ലക്സില്‍ വ്യവഹാരികളായ പൊതുജനങ്ങള്‍ക്കുളള പൊതു ടോയ്ലെറ്റ് സൗകര്യം ഇന്ന് (ജൂണ്‍ 26) രാവിലെ 10 ന് ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. കേരളാ ലീഗല്‍ ബെനിഫിറ്റ് ഫണ്ടില്‍ നിന്ന് അനുവദിച്ച 6,90,000 രൂപ ഉപയോഗിച്ചാണ് മൂന്നാം നമ്പര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ മുമ്പില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന ടോയ്ലെറ്റ് കോംപ്ലക്സ് നിര്‍മിച്ചിട്ടുളളത്. പൈസ കൊടുത്ത് ഉപയോഗിക്കാവുന്ന ടോയ്ലെറ്റില്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും മൂന്ന് വീതം മുറികളോടെയുളള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസിനാണ് ടോയ്ലെറ്റിന്‍റെ പരിപാലനത്തിനും നിയന്ത്രണത്തിനുമുളള ചുമതല.
date
- Log in to post comments