Post Category
സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു
കാക്കനാട്: 2019 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുകയും ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും മൂന്നു വർഷത്തെ പ്രവർത്തന പരിചയവുമുള്ള സംഘടനകൾക്ക് അവാർഡിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ് പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. അപേക്ഷകൾ ജനുവരി 15 വൈകിട്ട് അഞ്ചിന് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി , ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെൻറ് സെക്രട്ടറിയേറ്റ് , തിരുവനന്തപുരം 1 എന്ന വിലാസത്തിൽ ലഭിക്കണം. അപൂർണമോ വൈകി കിട്ടുന്ന തോ ആയ അപേക്ഷകൾ നിരസിക്കും.
date
- Log in to post comments