Post Category
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍: നാമനിര്‍ദ്ദേശം ക്ഷണിച്ചു
ജില്ലയില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പുന:സംഘടിപ്പിക്കുന്നു. സമിതിയില്‍ അംഗങ്ങളാകാന്‍ വ്യാപാരി, വ്യവസായി, കര്‍ഷകര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുടെ അംഗീക്യത സംഘടനകളുടെ പ്രതിനിധികള്‍, അംഗീകൃത ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ജില്ലാ ആസ്ഥാനത്തെ പ്രസ് ക്‌ളബ് പ്രതിനിധികള്‍ എന്നിവരില്‍ നിന്നും നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.
ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുവാന്‍ താത്പര്യമുളള സംഘടനകള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടേണ്ട പ്രതിനിധിയുടെ പേരും പൂര്‍ണ മേല്‍ വിലാസവും ഫോണ്‍നമ്പരും മറ്റു വിശദാംശങ്ങളും ജനുവരി 20-ന് മുമ്പായി ജില്ലാ സപ്‌ളൈ ഓഫീസറെ അറിയിക്കണം.
date
- Log in to post comments