Post Category
പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജനുവരി 15 ന്
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജനുവരി 15 ന് നടക്കും.
സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിൽ 2021 ബാച്ചിൽ ജില്ലയിൽ മികച്ച വിജയം നേടിയ 16 പഠിതാക്കളാണുള്ളത്. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്യും.
2021 നവംബർ മാസത്തിൽ നടന്ന സാക്ഷരത മികവുത്സവം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കീരംപാറ പഞ്ചായത്തത്തിലെ ടൈബി ജോസഫ് എന്ന പഠിതാവിനെയും ചടങ്കിൽ ആദരിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments