Skip to main content

ധനസഹായം

സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം ഈ സാമ്പത്തിക വര്‍ഷം  നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുളള അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം, വിദ്യാജ്യോതി, മാതൃജ്യോതി, വികലാംഗ ദുരിതാശ്വാസനിധി, സ്വാശ്രയ, പി എച്ച് സ്‌കോളര്‍ഷിപ്പ്,  വിവാഹധനസഹായം, വിദ്യാഭ്യാസത്തിനുളള ധനസഹായം, മന്ദഹാസം, അഭയകിരണം, കാഴ്ചവൈകല്യമുളള അഭിഭാഷകര്‍ക്ക് ധനസഹായം, ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കോളര്‍ഷിപ്പ് എന്നിവയാണ് ധനസഹായപദ്ധതികള്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0487-2321702.
 

date