Post Category
മെഡിക്കല്‍ കോളേജിലെ കാരുണ്യ ഡയാലിസിസ് സെന്ററിലെ രോഗികള്‍ക്ക് ബദല്‍ ക്രമീകരണം
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാരുണ്യ ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് നടത്തിയിരുന്ന 79 രോഗികള്‍ക്ക് എസ്.എ.റ്റി ആശുപത്രി, ജനറല്‍ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഡയാലിസിസ് നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. ഇതിനായി ആശുപത്രികളില്‍ അഡീഷണല്‍ ഷിഫ്റ്റും ആവശ്യമായ സ്റ്റാഫിനെയും ഒരുക്കിയതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
കാരുണ്യ ഡയാലിസിസ് സെന്ററിലെ സ്റ്റെബിലൈസറും എയര്‍ കണ്ടീഷണറും തീ പിടിച്ച് പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. ഇവ നന്നാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
പി.എന്‍.എക്‌സ്.2657/18
date
- Log in to post comments