Skip to main content

എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം

    തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദേശ സര്‍വകലാശാലകളുടെയും ഐ.ഐ.ടി യുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എഞ്ചിനീയറിംഗ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ബി.ഇ/ബി.ടെക് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം.  വിദേശ സര്‍വകലാശാലകളിലും ഐ.ഐ.ടികളിലും ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരം ലഭിക്കും.  ഗേറ്റ് യോഗ്യത ഉള്ളവര്‍ക്ക് എ.ഐ.സി.റ്റി.ഇ. യുടെ സ്റ്റൈപ്പന്റ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് : www.tplc.gecbh.ac.in/www.gecbh.ac.in 7736136161/9495058367.  ജൂലൈ രണ്ട് ആണ് അവസാന തീയതി.
പി.എന്‍.എക്‌സ്.2658/18
 

date