Skip to main content

ലാസ്റ്റ് ഗ്രേഡ്: ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം

    എല്ലാ വകുപ്പുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റിലെ ജൂണ്‍ 29ന് (ഇന്ന്) വൈകിട്ട് അഞ്ചുമണി വരെ ലഭിക്കുന്ന എന്‍.ജെ.ഡി ഒഴിവുകള്‍ ഇന്നുതന്നെ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എല്ലാ വകുപ്പിലെയും നിയമന അധികാരി/വകുപ്പ് മേധാവികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
    പി.എസ്.സിയില്‍ നിന്ന് അഡൈ്വസ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍, ലഭിച്ച വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് അഡൈ്വസ് മെമ്മോയും ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രവും സഹിതം നിയമന അധികാരി/വകുപ്പ് മേധാവിയെ അറിയിച്ചാല്‍, ഇത്തരത്തില്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ ഇല്ലാതെ തന്നെ ലഭിക്കുന്ന എന്‍.ജെ.ഡി അപേക്ഷകളിന്‍മേലുള്ള വേക്കന്‍സികള്‍ പി.എസ്.സിയില്‍ അന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യണം. നേരിട്ടും ഇ-മെയില്‍ വഴിയും റിപ്പോര്‍ട്ട് ചെയ്യാം. ജൂണ്‍ 29ന് അവസാനിക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്ന് പരമാവധി നിയമനം ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കാനാണിത്.
പി.എന്‍.എക്‌സ്.2659/18
 

date