Skip to main content

നീറ്റ്/കീം പരീക്ഷാ പരിശീലനം : 127 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി

    പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച നീറ്റ്/കീം പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്ത 174 വിദ്യാര്‍ത്ഥികളില്‍ 127 വിദ്യാര്‍ത്ഥികളും യോഗ്യത നേടിയതായി പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.  കീമിന് (KEAM) മെഡിക്കല്‍ സ്ട്രീമില്‍ എസ്.റ്റി. വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടിയ ആദര്‍ശ് ഗോപന്‍, ആര്‍ക്കിടെക്ചര്‍ (B.Arch.) ന് എസ്.റ്റി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ കെ.എസ്. അമൃത എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തവരാണ്.  ഒരു വര്‍ഷം നീളുന്ന കോഴ്‌സിന് 80 വിദ്യാര്‍ത്ഥികളും ഒരു മാസത്തെ ക്രാഷ് കോഴ്‌സിന് 94 വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിരുന്നു.  103 വിദ്യാര്‍ത്ഥികള്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടി. 
പി.എന്‍.എക്‌സ്.2661/18

date