Skip to main content

ഡ്രോൺ സർവെ 18 ന് ആരംഭിക്കും

 

എറണാകുളം ജില്ലയിൽ ഡിജിറ്റൽ സർവെയുടെ ഭാഗമായി കണയന്നൂർ താലൂക്കിലെ പൂണിത്തുറ വില്ലേജിൽ ഡ്രോൺ സർവെ ജനുവരി 18 ന് ആരംഭിക്കും.  ജനു 12 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും  ഡീമാർക്കേഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ  ആരംഭിക്കാൻ സാധിച്ചില്ല.  ഡീമാർക്കേഷൻ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ  പൊതു ജനങ്ങളുടെ സമ്പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

date