Skip to main content

സമ്പൂര്‍ണ പദ്ധതി രൂപരേഖ ക്ഷണിച്ചു

 

പാലോട,് ഞാറനീലി പ്രദേശങ്ങളിലെ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ കണ്ടുവരുന്ന വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നവീന മാതൃകയില്‍ പദ്ധതി നടപ്പാക്കും.  ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക സംസ്‌കൃതിയും, തനത് കാര്‍ഷിക സംസ്‌കാരങ്ങളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിന് ഉതകുന്ന രീതിയിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതിനു നല്‍കുന്ന സമ്പൂര്‍ണ പദ്ധതി രൂപരേഖ സമര്‍പ്പിക്കാം.  

വന മേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളാകയാല്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കൃഷിയെയും മനുഷ്യ ജീവനെയും സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ പദ്ധതിയുടെ ഭാഗമായിരിക്കണം.  സമയാസമയങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സ്വയംപര്യാപ്തത കൈവരുത്തുന്നതിനുള്ള പഠന ബോധന ക്ലാസുകള്‍, ഗോത്രമേഖലയിലെ തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ പരിഹരിക്കുകയും കാര്‍ഷിക/സാംസ്‌കാരിക/വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന രീതിയില്‍ പട്ടിക വര്‍ഗക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു സമ്പൂര്‍ണ പദ്ധതി രൂപരേഖ സാമ്പത്തിക വിശകലനം ഉള്‍പ്പെടെ 30 ന് മുമ്പ് പട്ടികവര്‍ഗ വികസന ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. കോള്‍സെന്റര്‍ നമ്പര്‍ : 1800-425-2312. വെബ്‌സൈറ്റ് : www.stdd.kerala.gov.in

പി.എന്‍.എക്‌സ്.2669/18

date