Skip to main content

കൊറോണ കൺട്രോൾറൂം എറണാകുളം  20/01/22 ബുള്ളറ്റിൻ -  6.15 PM

കൊറോണ കൺട്രോൾറൂം
എറണാകുളം  20/01/22

ബുള്ളറ്റിൻ -  6.15 PM 

•    ജില്ലയിൽ  ഇന്ന് 9605 പേർക്ക്  രോഗം   സ്ഥിരീകരിച്ചു.

•    വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1

•    സമ്പർക്കം വഴി രോഗം 
സ്ഥിരീകരിച്ചവർ - 7440

•    ഉറവിടമറിയാത്തവർ- 2117

•    ആരോഗ്യ പ്രവർത്തകർ - 47
 
•    ഇന്ന് 4216 പേർ രോഗ മുക്തി നേടി.

•    ഇന്ന് 6466 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2870  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 36515 ആണ്. 

•    ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31427 ആണ് .
  
•    ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 21317 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 45.06 (TPR) ആണ്.

.ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട്  5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 21057 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 10312ആദ്യ ഡോസും, 6239 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 11321 ഡോസും, 9736 ഡോസ് കോവാക്സിനുമാണ്  വിതരണം ചെയ്തത്. 

ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 4506 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 32974 ഡോസ് മുൻകരുതൽ ഡോസ് നൽകി

ജില്ലയിൽ ഇതുവരെ 
5728564 ഡോസ് വാക്സിനാണ് നൽകിയത്. 3164230 ആദ്യ ഡോസ് വാക്സിനും, 2531360 സെക്കൻ്റ് ഡോസ് വാക്സിനും നൽകി.
ഇതിൽ 5060760 ഡോസ് കോവിഷീൽഡും, 651233 ഡോസ് കോവാക്സിനും, 16571 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

81360 കുട്ടികളാണ് ഇതുവരെ ജില്ലയിൽ വാക്സിൻ സ്വീകരിച്ചത്

.ഇന്ന് 145 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 88 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. 

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി  1496 പേർക്ക്  കൗൺസിലിംഗ്  സേവനം നൽകി.

ജില്ലാ കളക്ടർ                                                                          
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484   2368802/2368902/2368702
[6:22 PM, 1/20/2022] Nijas Jewel: കോവിഡ് മരണങ്ങൾ - അപേക്ഷ സമർപ്പിക്കണം

കോവിഡ് മൂലം മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായവും കോവിഡ് മൂലം മരണമടഞ്ഞവരിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള പ്രതിമാസ ധനസഹായവും ലഭിക്കുന്നതിന് ഇനിയും അപേക്ഷ സമര്‍പ്പിക്കാത്തവരുണ്ടെങ്കിൽ അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

date