Skip to main content

എറണാകുളം - ടെന്‍ഡർ, ക്വട്ടേഷന്‍

ടെന്‍ഡർ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിനോടനുബന്ധിച്ച്  125 കെ വി എൽ ഡീസൽ ജനറേറ്ററിന് അനുയോജ്യമായ എഎംഎഫ് പാനൽ സംവിധാനം വിതരണം ചെയ്ത് സ്ഥാപിച്ച് പരിശോധിച്ച് പ്രവർത്തനക്ഷമമാക്കി ലഭ്യമാക്കുന്നതിന് ഇലക്ട്രിക്കൽ ഇന്‍സ്പക്ടറേറ്റ് വകുപ്പിൽ നിന്നും ലഭ്യമായിട്ടുളള ഇലക്ട്രിക്കൽ -ബി ക്ലാസ് ലൈസന്‍സ്  എങ്കിലും ഉളള കരാറുകാരില്‍ നിന്നും മുദ്രവച്ച കവറുകളിൽ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകൾ ഫെബ്രുവരി 15-ന് വൈകിട്ട് 5.15 വരെ സ്വീകരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി നഗരസഭയിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളെ  സംബന്ധിച്ച് പൗരാവകാശ രേഖ അച്ചടിച്ച് സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെഫ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കും.

date