Skip to main content

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാന്‍ എറണാകുളത്ത് 40 സെക്ടറൽ മജിസ്ട്രേറ്റുമാർ

 

സംസ്ഥാന സർക്കാരിന്‍റെ നിർദേശപ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ എറണാകുളം ജില്ലയിൽ നടപ്പാക്കാന്‍ 40 സെക്ടറൽ മജിസ്ട്രേറ്റുമാരെ വിവിധ താലൂക്കുകളിലായി നിയമിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍ അറിയിച്ചു. പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിന്‍റെയും പകർച്ചവ്യാധി പ്രതിരോധ നിയമത്തിന്‍റെയും അടിസ്ഥാനത്തിൽ കേസുകളെടുക്കുമെന്നും പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എഡിഎം അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലയിൽ നിർദേശിച്ചിട്ടുള്ള പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവിൽ വന്നു

date