അറിയിപ്പുകള്‍
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കളമശേരി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട് മെന്റില്‍ മറൈന്‍ ഡീസല്‍ മെയിന്റനന്‍സ്, ഡൊമസ്റ്റിക് അപ്ലയന്‍സ് മെയിന്റനന്‍സ് സെക്ഷനുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഓരോ ഒഴിവുണ്ട്. മെക്കാനിക് ഡീസല്‍/ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക്/ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും പ്രസ്തുത മേഖലയില്‍ രണ്ടു വര്‍ഷംവരെ പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത.
ഇലക്ട്രിക്കല്‍ ട്രേഡില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ /ഡിഗ്രിയും പ്രസ്തുത മേഖലയില്‍ മിനിമം രണ്ടു വര്‍ഷം പ്രവര്‍ത്തന പരിചയവുമാണു യോഗ്യത. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27-ന് രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കളമശേരി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട് മെന്റിില്‍ ആട്ടോ കാഡ് (2ഡി, 3ഡി, 3ഡി എസ്, മാക്‌സ്) സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും, ആട്ടോ കാഡില്‍ മൂന്നു വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 240 രുപ. ഓരോ പ്രവൃത്തി ദിനത്തില്‍ എന്ന നിരക്കില്‍ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28 ന് രാവിലെ 10-ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കളമശേരി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട് മെന്റില്‍ അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ട്രേഡില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമ/ഡിഗ്രി രണ്ടു വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28 ന് രാവിലെ 10-ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കളമശേരി ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എന്‍സിവിടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗ്/മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും പ്രസ്തുത മേഖലയില്‍ രണ്ടു വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് ടൂള്‍ ആന്റ് ഡൈ മേക്കിംഗ് ഇന്‍സ്ട്രക്ടറുടെ യോഗ്യത. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28 ന് രാവിലെ 10-ന് എ.വി.ടി.എസ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.
ജോലി ഒഴിവ്
അസിസ്റ്റന്റ് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ /ഇന്‍സ്ട്രുമെന്റേഷന്‍ തസ്തികകളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി മൂന്നിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രായപരിധി ഫെബ്രുവരി അഞ്ചിന് 18-30. നിയമാനുസൃത വയസിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത മൂന്നു വര്‍ഷത്തെ മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ ഇന്‍ട്രുമെന്റഷന്‍ എന്നീ എഞ്ചിനിയറിംഗ് 60 ശതമാനം മാര്‍ക്കോടുകൂടി ഡിപ്ലോമ പാസ്സായിരിക്കണം. നിശ്ചിത യോഗ്യത നേടിയതിനു ശേഷം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ /എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ/ സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ /സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ നേടിയിട്ടുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിന്
31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീക്യത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.
അപേക്ഷഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം ഡയറക്ടര്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം വികാസ് ഭവന്‍ .പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ 0471-2325101, 2325102, https://srccc.in/download ലിങ്കില്‍ നിന്നും അപേക്ഷ ഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. 15 വയസിനുമേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447683169
- Log in to post comments