Skip to main content

ജില്ലയില്‍ വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ പേര്‍  മഞ്ചേശ്വരത്ത്, കുറവ് കാഞ്ഞങ്ങാട്

 ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 73.54 ശതമാനം പേരാണ് മഞ്ചേശ്വര മണ്ഡലത്തില്‍ നിന്നുള്ളത്. കുറവ് കാഞ്ഞങ്ങാട് മണ്ഡലത്തിലാണ്. 69.24 ശതമാനം പേരാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളത്.  2018 ജനുവരി ഒന്നുവരെയുള്ള കണക്കാണിത്. മറ്റു മണ്ഡലങ്ങളിലെ കണക്ക് ഇപ്രകാരമാണ്. തൃക്കരിപ്പുര്‍ 70.49 ശതമാനം, കാസര്‍കോട് 70.48 ശതമാനം, ഉദുമ 69.99 ശതമാനം. 
    പുതിയ കണക്ക് പ്രകാരം ജില്ലയില്‍ ആകെ ജനസംഖ്യ 13,73,083 ആണ്. ഇത് വോട്ടര്‍ പട്ടികയില്‍ പേരുള്ളത് 9,71,214 പേരാണ്. ജനസംഖ്യയുടെ 70.73 ശതമാനം പേര്‍ മാത്രമാണ് വോട്ടര്‍ പട്ടികയിലുള്ളത്. ജില്ലയില്‍ 6,63,959 പുരുഷന്മാരും 7,09,124 സ്ത്രീകളുമാണുള്ളത്. ഇതില്‍ യഥാക്രമം 4,73,832 പുരുഷന്മാരും(71.98 ശതമാനം) 4,97,383(70.74 ശതമാനം) സ്ത്രീകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്.      

date