Post Category
മ്യൂസിക് തെറാപ്പി പ്രോഗ്രാം; പ്രൊപ്പോസല്‍ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിനുകീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 16 ഗവണ്മെന്റ് വൃദ്ധ സദനങ്ങളിലെ അന്തേവാസികള്‍ക്ക് മാനസിക ഉല്ലാസം ലഭിക്കുന്നതിനായി സ്ഥാപനങ്ങളില്‍ മ്യൂസിക് തെറാപ്പി പ്രോഗ്രാം സംഘടിപ്പിക്കും. വൃദ്ധ സദനങ്ങളില്‍ മ്യൂസിക് തെറാപ്പി പ്രോഗ്രാം നടത്തുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പരായ സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ഉചിതമായ പ്രൊപ്പോസല്‍ ക്ഷണിച്ചു. താല്പര്യമുള്ളവര് പ്രൊപ്പോസല്‍ തയ്യാറാക്കി ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍:-: 04994 255074
date
- Log in to post comments