73-ാമത് റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി പി.രാജീവ് ദേശീയ പതാക ഉയര്‍ത്തും
ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക്ദിനം ജില്ലാ ആസ്ഥാനത്ത് ഇന്ന് (26 ബുധന്‍) നടക്കും. കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ 8.35ന് സെറിമോണിയല്‍ പരേഡിന്റെ ചടങ്ങുകള്‍ ആരംഭിക്കും. 9ന് മുഖ്യാതിഥിയായ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മുഖ്യാതിഥി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. ദേശീയഗാനത്തോടെ ചടങ്ങുകള്‍ അവാസാനിക്കും.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷപരിപാടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിപ്പബ്ലിക്ക് പരേഡുമായി ബന്ധപ്പെട്ട് മാര്‍ച്ച്പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരിക്കില്ല. ക്ഷണിതാക്കളുടെ എണ്ണം കുറച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പരേഡ് ഗ്രൗണ്ട് കവാടത്തില്‍ ക്രമീകരിച്ചിരിക്കുന്ന തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയമാകുകയും കൈകള്‍ അണുവിമുക്തമാക്കുകയും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുകയും വേണം.
- Log in to post comments