Skip to main content

അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം

  സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ കോഴ്മുകള്‍ക്ക് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ആറു മാസവും ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്.എസ്.എല്‍.സി /പ്ലസ് ടു പാസായവര്‍ക്ക ്അപേക്ഷിക്കാം.

    അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം  പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 ഫോണ്‍ 0471-2325102 https://srccc.in/download/prospectus ലിങ്കില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ആനന്ദം യോഗ ആന്റ് മെഡിറ്റേഷന്‍ സെന്റര്‍, എറണാകുളം, ഫോണ്‍ 9446605436, 9496745465.ഡോ. അന്‍സാര്‍ ഹീലിങ് ടച്ച്, വൈറ്റില, എറണാകുളം, ഫോണ്‍ 9747204777 സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.

date