Skip to main content

നെയ്യാറ്റിന്‍കരയില്‍ റേഷന്‍ കാര്‍ഡ് അപേക്ഷ  പഞ്ചായത്ത് ഓഫീസുകള്‍ വഴി സ്വീകരിക്കും

 

നെയ്യാറ്റിന്‍കര താലൂക്കിലെ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ മുഖേന സ്വീകരിക്കുമെന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ വി.എം. ജയകുമാര്‍ അറിയിച്ചു. തിരുപുറം, കാഞ്ഞിരംകുളം- ജൂലൈ മൂന്ന്, നാല്, പൂവാര്‍, കരുംകുളം -ജൂലൈ അഞ്ച്, ആറ്, കാരോട്, കുളത്തൂര്‍-ഏഴ്, ഒമ്പത്, പാറശാല, ചെങ്കല്‍-ജൂലൈ 10, 11, പെരുങ്കടവിള, കൊല്ലയില്‍-ജൂലൈ 12,13, കുന്നത്തുകാല്‍, വെള്ളറട- ജൂലൈ 16,17, പള്ളിച്ചല്‍,ബാലരാമപുരം- ജൂലൈ 18,19 അതിയന്നൂര്‍- ജൂലൈ 20, 21 തീയതികളിലാണ് അപേക്ഷ സ്വീകരിക്കുക. 

നിര്‍ദിഷ്ട രീതിയിലുള്ള അപേക്ഷ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസുകളില്‍ നേരിട്ട് നല്‍കണം. ഓരോ ആവശ്യത്തിനും പ്രത്യേകം അപേക്ഷ നല്‍കണം. വിശദവിവരം  0471-2222251 എന്ന ഫോണിലും www.civilsupplieskerala. gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

(പി.ആര്‍.പി 1755/2018)

 

date