Skip to main content

മഴക്കെടുതി: ജില്ലയില്‍ 4.56 കോടിരൂപയുടെ  കൃഷിനാശം

കാക്കനാട്:  ജില്ലയില്‍ ഈ വര്‍ഷമുണ്ടായ കാലവര്‍ഷത്തില്‍ ഇതുവരെ 4.56 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രം റിപ്പോര്‍ട്ടു ചെയ്തു.  176 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്.  കനത്ത മഴയില്‍ 15 വീടുകള്‍ പൂര്‍ണ്ണമായും 239 വീടുകള്‍ ഭാഗികമായും നശിച്ചു.  ആലുവ താലൂക്കില്‍ 38 വീടുകള്‍ ഭാഗികമായും  മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും  കുന്നത്തുനാട് 47 വീടുകള്‍ ഭാഗികമായും കണയന്നൂര്‍ 30 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും കൊച്ചി 20 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും മൂവാറ്റുപുഴ 30 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണ്ണമായും പറവൂര് 45 വീടുകള്‍ ഭാഗികമായും എട്ട് വീടുകള്‍ പൂര്‍ണ്ണമായും കോതമംഗലത്ത് 29 വീടുകള്‍ ഭാഗികമായും നശിച്ചു.  38.29 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.  

date