Skip to main content

അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

        വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ഇടപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ 127 അങ്കണവാടികളിലേക്കു  രജിസ്റ്ററുകളും കണ്ടിജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നു മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 പകല്‍ രണ്ടുവരെ.

        ടെന്‍ഡറുകള്‍  സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ കളമശേരി നജാത്ത് നഗറിലുള്ള ഇടപ്പള്ളി (അഡീഷണല്‍) ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നു  ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2558060.

 

date