Post Category
കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി പരീക്ഷയില്‍ ഡി ഗ്രേഡില്‍ കുറയാതെ വിജയിച്ച സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് മാതാപിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍-എയ്ഡഡ് സ്ക്കൂളില്‍ പഠിച്ചിറങ്ങിയ കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുക. തൊഴിലാളികള്‍ 12 മാസത്തെ ക്ഷേമനിധി അംഗത്വം പൂര്‍ത്തീകരിച്ചിരിക്കണം. ഡിജിറ്റിലൈസേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ അംശാദായ കുടിശികയുളള അംഗങ്ങള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ക്ഷേമനിധി കുടിശിക ഉണ്ടെങ്കില്‍ അപേക്ഷിക്കുന്നതിന് മുന്‍പ് അടച്ച് തീര്‍ക്കണം. അപേക്ഷ ക്ഷേമനിധി -ബാങ്ക് പാസ്ബുക്ക്, ആധാര്‍, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ ജൂലൈ 10-നകം നല്‍കണം.
date
- Log in to post comments