മികച്ച രീതിയില്‍ പദ്ധതി നിര്‍വഹണം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മന്ത്രിയുടെ അംഗീകാരം
2018-2019 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച രീതിയില്‍ പദ്ധതി വിഹിതം ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അവാര്‍ഡ് ദാനവും പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ പുരോഗതി അവലോകന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ വിതരണം ചെയ്തു. പദ്ധതി നിര്‍വഹണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നൂറ് ശതമാനം കൈവരിച്ച ഈരാറ്റുപേട്ട, കടുത്തുരുത്തി, വൈക്കം, ളാലം, 100 ശതമാാനം പദ്ധതി ചെലവഴിച്ച തലനാട്, കൊഴുവനാല്‍, വെച്ചൂര്‍, പൂഞ്ഞാര്‍, മീനച്ചില്‍, മൂന്നിലവ്, തിടനാട്, മുത്തോലി, കടുത്തുരുത്തി, വെളിയന്നൂര്‍, പള്ളിക്കത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, പാമ്പാടി, കുറവിലങ്ങാട്, തീക്കോയി, ചിറക്കടവ്, വെള്ളൂര്‍, കൂട്ടിക്കല്‍, കിടങ്ങൂര്‍, മാഞ്ഞൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍, നൂറ് ശതമാനം കൈവരിച്ച ഈരാറ്റുപേട്ട നഗരസഭ, തൊണ്ണൂറ് ശതമാനം കൈ വരിച്ച ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, 90 ശതമാനം കൈവരിച്ച ബ്ലോക്ക് പഞ്ചായത്തുകളായ പാമ്പാടി, വാഴൂര്‍, ഉഴവൂര്‍, പള്ളം, ടാക്സ് ആന്‍ഡ് നോണ്‍ ടാക്സ് വിഭാഗത്തില്‍ തൊണ്ണൂറ് ശതമാനം കൈവരിച്ച വൈക്കം, പാല, ചങ്ങനാശ്ശേരി, കോട്ടയം, ഈരാറ്റുപേട്ട എന്നീ നഗരസഭകളെയുമാണ് മന്ത്രി ആദരിച്ചത്.
പരിശീലന തീയതി മാറ്റി
കെ.എ.പി ഒന്നാം ബറ്റാലിയനില്‍ ജൂലൈ ഒന്നിന് ആരംഭിക്കാനിരുന്ന കെ.എപി അഞ്ചാം ബറ്റാലിയനിലെ ഉദ്യോഗാര്‍ത്ഥികളുടെ പോലീസ് പരിശീലനം ജൂലൈ മൂന്നാം തീയതി മുതല്‍ എസ്എപി ക്യാമ്പ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയിട്ടുളളതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ മൂന്നിന് രാവിലെ ഒന്‍പതിന് നിയമന ഉത്തരവില്‍ പറഞ്ഞിരിക്കുന്ന പ്രകാരം കെഎപി അഞ്ചാം ബറ്റാലിയന്‍ ആസ്ഥാനം കുട്ടിക്കാനത്ത് എത്തിച്ചേരണം.
- Log in to post comments