ഐ.എച്ച്.ആർ.ഡി. കോഴ്‌സ് പ്രവേശനം
ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ് നടത്തുന്ന ബി.സി.എ., ബി.എസ്.സി, കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. വിശദവിവരങ്ങൾക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരത്തിന് ഫോൺ: 0479-2485370, 2485852, 8547005018.
(പി.എൻ.എ. 1493/2018)
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിന് സിറ്റോസ്റ്റർലിൻ അഞ്ച് ലിറ്റർ ക്യാൻ -(അഞ്ചെണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 10ന് പകൽ മൂന്നിനകം സൂപ്രണ്ട് ഗവ.റ്റി.ഡി മെഡിക്കൽകോളജ്, ആശുപത്രി വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ നൽകണം. കൂടുതൽ വിവരത്തിന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടുക.
(പി.എൻ.എ. 1495/2018)
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് സ്‌പോർട്ട്‌സ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 10ന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2282018.
(പി.എൻ.എ. 1496/2018)
- Log in to post comments