പാലക്കാട് മെഡിക്കൽ കോളേജിൽ ഡയറക്ടർ; അപേക്ഷാ തീയതി നീട്ടി
പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ (ഐ.ഐ.എം.എസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി രണ്ടുവരെ ദീർഘിപ്പിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനും 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും എം.ബി.ബി.എസ് ഡിഗ്രിയുമുള്ള മാനേജ്മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ ആണ് നിയമനം നടത്തുന്നത്.
നിശ്ചിത യോഗ്യതയുള്ളവർ prlsecy.scdd@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ ഫെബ്രുവരി രണ്ടിനു വൈകുന്നേരം അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങളും അപേക്ഷാഫോമും www.gmcpalakkad.in ൽ ലഭിക്കും.
- Log in to post comments