Skip to main content

എറണാകുളം അറിയിപ്പുകള്‍

ജോലി ഒഴിവ്

കുട്ടികൾക്കായുള്ള ജില്ലാ വെബ് പോർട്ടൽ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25,000 രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
യോഗ്യത: കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി ടെക് ബിരുദം അല്ലെങ്കിൽ എംസിഎ. സോഫ്റ്റ്‌വെയർ ഡെവലപ്പ്മെൻ്റിൽ 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. പ്രായപരിധി 35 വയസ്.
അപേക്ഷ ഓൺലൈൻ ആയി kerekn@nic.in എന്ന ഇമെയിലിൽ അയക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യേണ്ടതാണ്. സ്കിൽ ടെസ്റ്റ്, ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും  തിരഞ്ഞെടുപ്പ്.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.

 

റസിഡന്‍റ് ട്യൂട്ടര്‍ കരാര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള ആലുവ, എറണാകുളം പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളിലും, ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക്
ഹോസ്റ്റലിലും റസിഡന്‍റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ / എയ്ഡഡ്
കോളേജുകളിലെയും ഹയര്‍സെക്കറി / വൊക്കേഷണല്‍ ഹയര്‍സെക്കറി
സ്‌ക്കൂളുകളിലെയും അദ്ധ്യാപകര്‍ക്കും വിരമിച്ച കോളേജ് അദ്ധ്യാപകര്‍ക്കും
ബിരുദാനന്തര ബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം.
പ്രതിമാസ ഹോണറേറിയം 10,000/ രൂപ. റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിലും സ്ഥാപനത്തിന്‍റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതാണ്. റസിഡന്‍റ് ട്യൂട്ടര്‍മാര്‍ക്ക് വേണ്ട താമസ സൗകര്യം ഹോസ്റ്റലില്‍
ഉണ്ടായിരിക്കും. വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി,
ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ , നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍
സ്ഥാപന മേധാവിയുടെ ശുപാര്‍ശ സഹിതം അപേക്ഷകള്‍ ഫെബ്രുവരി എട്ടിന്
വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷന്‍ മൂന്നാം നില
ഫോണ്‍ നം. 0484 - 2422256).

ലേലം

എറണാകുളം മഹാരാജാസ്  കോളേജ് ക്യാമ്പസിനുളളിലെ അഞ്ച് മരങ്ങളുടെയും നാല് മരത്തിന്‍റെ ശിഖരങ്ങളും  ലേലം ചെയ്ത് വില്‍ക്കും. ലേലം ഫെബ്രുവരി നാലിന് രാവിലെ 11-ന് മഹാരാജാസ് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ അറിയാം.

ക്വട്ടേഷന്‍ ക്ഷണിച്ചു

എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ അധീനതയിലുള്ള ഇനി പറയുന്ന സേവനങ്ങള്‍/സംരംഭങ്ങള്‍ 11 മാസത്തേക്ക്  നിശ്ചയിക്കുന്ന  ലൈസന്‍സ് ഫീസും സെക്യൂരിറ്റിയും മുന്‍കൂറായി അടച്ച്  എഗ്രിമെന്‍റ്  വയ്ക്കണമെന്ന  വ്യവസ്ഥയോടെ ഏറ്റെടുത്ത്  ലൈസന്‍സ് അടിസ്ഥാനത്തില്‍ നടത്തുന്നതിനുള്ള അവകാശം ലഭിക്കുന്നതിന്  മത്സരസ്വഭാവത്തോടു കൂടിയ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലെ പേ ആന്‍റ് പാര്‍ക്ക്, പേ ആന്‍റ്  യൂസ് ടോയ്‌ലെറ്റ്  ഫീസ് കളക്ഷനും ലാന്‍റ് സ്‌ക്കേപിംഗ് പരിപാലനവും എറണാകുളം മെയിന്‍ ബോട്ട്‌ജെട്ടി സമുച്ചയത്തിനു സമീപത്തെ പേ ആന്‍റ്  പാര്‍ക്ക് കളക്ഷനും പാര്‍ക്കിംഗ് ഏരിയ ശുചിത്വ പരിപാലനവും        
ചെറായ് ബീച്ചിലെ പേ ആന്‍റ്  പാര്‍ക്കിംഗ് കളക്ഷനും,  പാര്‍ക്കിംഗ് ഏരിയായുടെ ശുചിത്വ പരിപാലനവും        ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലെ സ്‌റ്റേജിനു സമീപത്തെ കഫറ്റീരായായുടെ  നടത്തിപ്പ്        മുനമ്പം ബീച്ചിലെ പാര്‍ക്കിംഗ് ഏരിയയുടെ സമീപത്തെ  മണല്‍പരപ്പില്‍ കണ്ടെയ്‌നര്‍/ ബസ്/ബോട്ട് മാതൃകയിലുള്ള കഫറ്റീരിയ  നിയമാനുസൃതമായി  നടത്തുന്നതിനുള്ള ലൈസന്‍സ്.
 ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15-ന്  ഉച്ചയ്ക്ക്  12 വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട 'മാതൃക ക്വട്ടേഷന്‍  ഫോറം' ഡിറ്റിപിസി ഓഫീസില്‍ നിന്നും  295 രൂപയ്ക്ക് ലഭിക്കും.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലും, ഏഴിക്കര, മലയാറ്റൂര്‍ എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും,പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ (2022 മാര്‍ച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുള്ള പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ട് വരെയും പ്രതിമാസ ഹോണറേറിയം 12,000 രൂപയും ആയിരിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഫെബ്രുവരി എട്ടിന്  വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. പ്രായപരിധി .2022 ജനുവരിഒന്നിന് 40 വയസ്സ് അധികരിക്കരുത്. ആണ്‍കുട്ടികളുടെ
ഹോസ്റ്റലുകളില്‍ പുരുഷ ജീവനക്കാരെയും, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ സ്ത്രീ ജീവനക്കാരെയുമാണ് നിയമിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ
(ഫോണ്‍ : 0484 2422256) ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ ഓഫീസ്,
അങ്കമാലി , പറവൂര്‍ , മൂവാറ്റുപുഴ , കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന
ഓഫീസുകളുമായോ ബന്ധപ്പെടണം

date