Skip to main content
കെ.ചന്ദ്രന്‍പിളള  ജി.സി.ഡി.എ ചെയര്‍മാനായി  ചുമതലയേറ്റു 

കെ.ചന്ദ്രന്‍പിളള  ജി.സി.ഡി.എ ചെയര്‍മാനായി  ചുമതലയേറ്റു 

 

    വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) ചെയര്‍മാനായി കെ.ചന്ദ്രന്‍പിള്ള ചുമതലയേറ്റു.  കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് ഭാര്യ കെ.എം ഷീല, മക്കളായ സി.ശാലിനി, പ്രമോദ് സി ദാസ്, മരുമകന്‍ പി.ജിജിന്‍ എന്നിവര്‍ക്കൊപ്പമാണ് എത്തിയത്.    

    ജി.സി.ഡി.എ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, എംഎല്‍എമാരായ കെ.ജെ മാക്‌സി, ടി.ജെ വിനോദ്, അഡ്വ.പി.വി ശ്രീനിജിന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനില്‍കുമാര്‍, സര്‍ക്കാര്‍ പ്രതിനിധികളായ കെ.കെ ഷിബു, എ.ബി സാബു, പി.എ പീറ്റര്‍, മന്ത്രി പി.രാജീവിന്റെ പ്രതിനിധിയായ വി.എം ശശി, ജി.സി.ഡി.എ സെക്രട്ടറി അബ്ദുള്‍ മാലിക്ക്,  ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.എം ഗോപകുമാര്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.എം സ്വപ്ന എന്നിവരും മുന്‍ മന്ത്രി എസ്.ശര്‍മ, കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍മാരായ അഡ്വ.സി.എന്‍ മോഹനന്‍, അഡ്വ.വി.സലിം, കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ചെയര്‍മാന്‍ സാബു ജോര്‍ജ്, കെ.എം.ഐ മേത്തര്‍, മറ്റ് ജനപ്രതിനിധികള്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date