Skip to main content
ജനറല്‍ ആശുപത്രികളില്‍ എറണാകുളം ജനറല്‍  ആശുപത്രി ഒന്നാം സ്ഥാനം പങ്കിട്ടു

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു;  ജനറല്‍ ആശുപത്രികളില്‍ എറണാകുളം ജനറല്‍  ആശുപത്രി ഒന്നാം സ്ഥാനം പങ്കിട്ടു 

 

    കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലാതല ആശുപത്രികളില്‍ എറണാകുളം ജനറല്‍ ആശുപത്രി ഒന്നാം സ്ഥാനം കൊല്ലം ജില്ലാ ആശുപത്രിയുമായി പങ്കിട്ടു. ഇരു സ്ഥാപനങ്ങളും 92.75 ശതമാനം മാര്‍ക്ക് നേടിയാണ് അവാര്‍ഡ് തുകയായ 50 ലക്ഷം രൂപ പങ്കിടുന്നത്. 

    സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. 

    കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ (പി. എച്ച്. സി.), നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (യു.പി.എച്ച്.സി)  എന്നിവയില്‍ നിന്നു തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

    അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ സെക്കന്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എളമാന്‍തോപ്പ്, തൃപ്പൂണിത്തുറ, എറണാകുളം (96.3 ശതമാനം) മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.

    സബ് ജില്ലാതലത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ കോതമംഗലം, എറണാകുളത്തിന്  (71.80  ശതമാനം) 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിച്ചു. സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സി.എച്ച്.സി കീച്ചേരി-എറണാകുളം) (89 ശതമാനം), സിഎച്ച്‌സി രാമമംഗലം-  എറണാകുളം (88.71 ശതമാനം) എന്നീ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിച്ചു. ഈ സ്ഥാപനങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം ലഭിക്കും.  

    പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എഫ്എച്ച്‌സി രായമംഗലം(എറണാകുളം) (91.7 ശതമാനം) ജില്ലയില്‍ കൂടുതല്‍ മാര്‍ക്ക് നേടി 2 ലക്ഷം രൂപയുടെ അവാര്‍ഡ് തുകക്ക് അര്‍ഹരായി. 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ എഫ്എച്ച്‌സി മുനമ്പം, എഫ്എച്ച്‌സി തുറവൂര്‍ എന്നീ ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.  ഇരു സ്ഥാപനങ്ങള്‍ക്കും 89.6 ശതമാനം മാര്‍ക്കാണ് ലഭിച്ചത്.

date