Skip to main content

ഞാറ്റുവേല ചന്ത

 

ഞാറ്റുവേല അടിസ്ഥാനമാക്കി നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പാക്കുന്ന ഞാറ്റുവേല ചന്ത നാളെ (രണ്ടിന്) രാവിലെ 11ന് ഇലന്തൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതി ല്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷിബി ആനി ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൃഷി ഓഫീസര്‍ എസ്.അഞ്ജന പദ്ധതി വിശദീകരിക്കും. പച്ചക്കറി, ഫലവൃക്ഷങ്ങള്‍, കുരുമുളക്, തെങ്ങ് എന്നിവയുടെ തൈകളും പച്ചക്കറി വിത്തുകളും ചന്തയി ല്‍ ലഭിക്കും. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യ ത്തിലാണ് ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നത്.                   (പിഎന്‍പി 1731/18)

date