Skip to main content

ലഹരി വിരുദ്ധ സെമിനാര്‍ നടത്തി

 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും വല്ലന സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കിടങ്ങന്നൂര്‍ എസ്.വി.ജി.എച്ച്.എസ്.എസില്‍ ലഹരിവസ്തുക്ക ളുടെ ഉപയോഗവും അതുളവാക്കുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ സി.ആര്‍.പ്രീത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി സെമിനാര്‍ നയിച്ചു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസ ര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സോമശേഖരന്‍ പിളള, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഓഫീസര്‍മാരായ എ.ആര്‍.ലക്ഷ്മി, ദീപ്തി, ജയ ജി.പണിക്കര്‍, അര്‍ച്ചന, ജി.ജാസ്മി, സീനിയര്‍ അസിസ്റ്റന്റ് ഷൈജല തുടങ്ങിയവര്‍ സംസാരിച്ചു. 

        (പിഎന്‍പി 1732/18)

date