കോട്ടയം ജനറല്‍ ആശുപത്രിയില്‍ മള്‍ട്ടി പാരാ മോണിറ്റര്‍ സംവിധാനം
ജനറല്‍ ആശുപത്രിയില്‍ ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയില്‍ ഉപയോഗിക്കാനുളള ആധുനിക ഉപകരണമായ മള്‍ടി പാരാ മോണിറ്റര്‍ പ്രവര്‍ത്തന സജ്ജമാകും. ഇതിലൂടെ ഐസിയുവിലെ രോഗികളുടെ ഓക്‌സിജന്‍ നിലവാരം, രക്തസമ്മര്‍ദ്ധം, പള്‍സ്, ഇസിജി, ഹൃദയമിടിപ്പ് എന്നിവ ഓരേ സമയം ഡോക്ടര്‍ക്ക് മോണിട്ടറില്‍ കണ്ട് ചികിത്സ നടത്താനാകൂം.
ഒരു ലക്ഷം രൂപ വിലയുളള ഉപകരണം സംസ്ഥാന ഐ.എം.എയുടെ രോഗീപരിചരണ പദ്ധതിയിലൂടെയാണ് ലഭ്യമാക്കിയത്. ഐഎംഎ ജില്ലാ ഭാരവാഹികളില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഏറ്റു വാങ്ങും. മുനിസിപ്പല്‍ ചെയര്‍മാന്‍ ഡോ. പി.ആര്‍ സോന, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ബിന്ദുകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ട് മാസത്തിനകം പൂര്‍ണ്ണ സജ്ജമാകുന്ന എം.ഐസിയുവിന് ഇത് ഒരു മുതല്‍കൂട്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. താല്‍ക്കാലികമായി ഉപകരണം ഓപ്പറേഷന്‍ തിയേറ്ററിലാണ് ഉപയോഗിക്കുന്നത്.
(കെ.ഐ.ഒ.പി.ആര്‍-1334/18)
- Log in to post comments