Skip to main content

രാത്രികാല എമര്‍ജന്‍സി സേവനം: ഇന്റര്‍വ്യൂ 

 

മൃഗസംരക്ഷണ വകുപ്പ് രാത്രികാല അടിയന്തിര മൃഗചികിത്സാ വെറ്റിനറി സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായ  വെറ്റിനറി സയന്‍സ് ബിരുദധാരികളെ ക്ഷണിക്കുന്നു. ഇവരുടെ അഭാവത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച വെറ്റിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ആറുവരെയാണ് അടിയന്തിര സേവനം നല്‍കേണ്ടത്. താല്പര്യമുളളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ 10.30ന് കളക്‌ട്രേറ്റിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തണം. ജില്ലയില്‍ മാടപ്പള്ളി, വാഴൂര്‍, ളാലം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പള്ളം, വൈക്കം എന്നീ ബ്ലോക്കുകളിലാണ് സേവനം ആവശ്യമായിട്ടുളളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. 

                                                            (കെ.ഐ.ഒ.പി.ആര്‍-1337/18)

date