ചെറുകിട സംരംഭകർക്ക് ഇൻഷുറൻസ്
ലപ്പുഴ: സുക്ഷ്മ ചെറുകിട സംരംഭകർക്കായി ഇൻഷുറൻസ് സ്‌കീം ഫോർ എം.എസ്.എം.ഇ എന്ന പേരിൽ ഇൻഷുറൻസ് ഏർപ്പെടുത്തും. കേന്ദ്ര സർക്കാരിന്റെ സോഷ്യൽ സെക്യൂരിറ്റി പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമായോജനയുടെയും എൽ.ഐ.സിയുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി സംയോജിച്ചാണ് നടപ്പാക്കുന്നത്. ഇനിപ്പറയുന്ന യോഗ്യതയുള്ള യൂണിറ്റുകൾക്ക് അപേക്ഷിക്കാം. വ്യവസായ വകുപ്പിന്റെ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. മിനിമം രണ്ട് തൊഴിലാളികൾ ജോലി ചെയ്യുന്ന യൂണിറ്റ് ആയിരിക്കണം. അപേക്ഷ നൽകുന്ന തീയതിയ്ക്ക് മുമ്പ് തുടർച്ചയായി മൂന്നു വർഷം പ്രവർത്തിച്ച യൂണിറ്റ് ആയിരിക്കണം. പ്രായപരിധി 18-50. പ്രൊപ്രൈറ്റർഷിപ്പ് ആയിരിക്കണം. കൂടുതൽ വിവരത്തിന് താലൂക്ക് വ്യവസായ ഓഫീസുമായും ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: ജില്ല വ്യവസായ കേന്ദ്രം ആലപ്പുഴ, താലൂക്ക് വ്യവസായ ഓഫീസ് ചേർത്തല,അമ്പലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി യഥാക്രമം 0477- 2251272/9496333376, 8921338798,9447859939, 9495551039, 9497338750, 9447565955,9446379623.
(പി.എൻ.എ. 1503/2018)
ഭവന നിർമ്മാണ പദ്ധതി:
അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ:തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരും 200 മീറ്ററിന് പുറത്ത് സ്വന്തമായി ഭൂമി ഉള്ളതുമായ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികൾക്ക് നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 16 വരെ സ്വീകരിക്കും. അപേക്ഷഫോറം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറാഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-22511033.
(പി.എൻ.എ. 1504/2018)
- Log in to post comments