Skip to main content

കുട്ടനാട് പാടശേഖരങ്ങളിൽ  കരിഞ്ചാഴി സാന്നിധ്യം

ആലപ്പുഴ: കുട്ടനാട്ടിൽ വിതയിറക്കിയ ചില പാടശേഖരങ്ങളിൽ കരിഞ്ചാഴിയുടെ സാന്നിധ്യം കാണപ്പെടുന്നതായി മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ രൂക്ഷമായ ആക്രമണം എവിടെയും കണ്ടെത്തിയിട്ടില്ല. വിളയുടെ ആദ്യ ഘട്ടത്തിൽ നടത്തുന്ന കീടനാശിനി പ്രയോഗം മിത്രകീടങ്ങളുടെ നാശത്തിനും തുടരെയുള്ള കീടബാധകൾക്കും കാരണമാകും. ഇതിനാൽ സാങ്കേതിക ഉപദേശം തേടാതെ കർഷകർ കീടനാശിനി പ്രയോഗം നടത്തരുതെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരത്തിന് 9446340941,949508639 എന്നീ നമ്പരുകളിൽ വിളിക്കാം.

 

(പി.എൻ.എ. 1515/2018)

 

നെഹ്‌റു ട്രോഫി ജലമേള  യോഗം രണ്ടിന്

 

ആലപ്പുഴ:  66-ാമത് നെഹ്‌റു ട്രോഫി ജലമേളയുമായി ബന്ധപ്പെട്ട് സബ് കമ്മറ്റി കൺവീനർമാരുടെ യോഗം ജൂലൈ രണ്ട്  വൈകിട്ട് അഞ്ചിന് ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ ചേരും. 

 

(പി.എൻ.എ. 1516/2018)

date