Post Category
ബീംബുങ്കാല്‍ - അമ്മംകോട് ഒന്നാംഘട്ട കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
ബീംബുങ്കാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ബീംബുങ്കാല്‍-അമ്മങ്കോട് ഒന്നാംഘട്ട കോണ്‍ക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് അംഗം ചെമ്പക്കാട് നാരായണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി , പഞ്ചായത്ത് സ്ഥിരം അധ്യക്ഷന്‍ ടി വരദരാജ് , പഞ്ചായത്ത് അംഗം ഡി വത്സല , എം അനന്തന് , ബി സി രാഘവന് , ബിജു തായത് , കെ ഓമന , രാജന് നാലിട്ടുകാരന്‍ , സുനിത നാരായണന് , ശശികുമാര്‍ , മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ സി ജയകുമാര്‍ സ്വാഗതവും വിനു കുറിച്ചിനടുക്കം നന്ദിയും പറഞ്ഞു
date
- Log in to post comments