മീനടത്തൂർ ഹൈസ്കൂൾ ചുറ്റുമതിലും കവാടവും നാടിനു സമർപ്പിച്ചു
മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ മീനടത്തൂർ ഹൈസ്കൂളിന്റെ ചുറ്റുമതിലും കവാടവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നാടിനു സമർപ്പിച്ചു. രണ്ട് ഘട്ടങ്ങളിലായി 11 ലക്ഷം രൂപയാണ് അടങ്കൽ തുകയായി വകയിരുത്തിയത്. 10ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ടോയ്ലറ്റ് കോംപ്ലക്സും എട്ട് ലക്ഷം രൂപ ചെലവിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ടോയ്ലറ്റ് കോപ്ലക്സും കമ്മീഷൻ ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ, ഗ്രാമപഞ്ചായത്തംഗം നുസ്റത് ബാനു കൊക്കോടി, പി.ടി.എ പ്രസിഡന്റ് കെ.പി. ശിഹാബ്, പ്രധാനധ്യാപിക ടി. അജിതകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്. ലിസി എന്നിവർ സംസാരിച്ചു . മുൻ ജില്ലാ പഞ്ചായത്തംഗം വി.പി. സുലൈഖ, മുൻ പി.ടി.എ. പ്രസിഡന്റ് കെ. റിയാസ്, ഉദ്ഘാടനഫലകം തയ്യാറാക്കിയ സ്കൂൾ പൂർവ വിദ്യാർഥിയും ഭിന്ന ശേഷിക്കാരനുമായ അസ്ലം എന്നിവരെ ആദരിച്ചു.
- Log in to post comments