തദ്ദേശ ദിനാഘോഷം: സംഘാടക സമിതി രൂപീകരിച്ചു
തിരുവനന്തപുരത്ത് ഫെബ്രുവരി 19ന് നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ചെയര്‍പേഴ്സണായി സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേലാണ് ജനറല്‍ കണ്‍വീനര്‍. റിസപ്ഷന്, സ്റ്റേജ് ആന്റ് സാങ്കേതിക സഹായം, മീഡിയ ആന്റ് പബ്ലിസിറ്റി, പ്രോഗ്രാം ആന്റ് ഫിനാന്‍സ്, ഭക്ഷണം എന്നീ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ടൗണ്‍പ്ലാനര്‍ ആര് പ്രദീപാണ് റിസപ്ഷന് ഉപസമിതി കണ്‍വീനര്‍. ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് ആന്റ് എഞ്ചിനീയറിങ് വിങ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ സുല്‍ഫിക്കര്‍ സ്റ്റേജ് ആന്റ് സാങ്കേതിക സഹായം ഉപസമിതിയുടെ കണ്‍വീനറാണ്. ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മോനോനാണ് മീഡിയ ആന്റ് പബ്ലിസിറ്റി സമിതിയുടെ കണ്‍വീനര്‍. പ്രോഗ്രാം ആന്റ് ഫിനാന്‍സ് ഉപസമിതി കണ്‍വീനറായി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ വി.കെ മുരളിയെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍ അബ്ദുള്‍ റഷീദിനാണ് ഭക്ഷണ ഉപസമിതിയുടെ കണ്‍വീനര്‍ ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ഫെബ്രുവരി 14ന് ചേര്‍ന്ന യോഗത്തിലായിരുന്നു സംഘാടക സമിതി രൂപീകരണം.
- Log in to post comments