Post Category
ചെള്ളിക്കര-ചിറക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാഴയൂര്‍ പഞ്ചായത്തില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച ചെള്ളിക്കര-ചിറക്കല്‍ റോഡ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ടി റസീന ടീച്ചര്‍ അധ്യക്ഷയായി.വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി വാസുദേവന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. വാര്‍ഡ് അംഗം ജമീല കൊടമ്പാട്ടില്‍, പി.കെ മാമു മൗലവി, കെ.സി അബ്ദുല്‍ അസീസ്, ഹക്കീം മാസ്റ്റര്‍,പി.സി ബഷീര്‍, ഹാരിസ് പുത്തലം, കെ മജീദ്, തുടങ്ങിയവര്‍ പങ്കെടുത്തു
date
- Log in to post comments