Post Category
എറണാകുളം മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിംഗ് ഒരു ഷിഫ്റ്റ് കൂടി വൈകിട്ട് 6 വരെ സ്കാൻ ചെയ്യാം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എം.ആർ.ഐ സ്കാനിംഗ് സേവനം ഒരു ഷിഫ്റ്റ് കൂടി വർധിപ്പിച്ച് ബുധനാഴ്ച (ഫെബ്രുവരി 16 ) മുതൽ വൈകിട്ട് 6 വരെ ദീർഘിപ്പിച്ചതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. ഈ ആശുപത്രിയിൽ ചികിത്സതേടുന്ന രോഗികൾക്കായിരിക്കും മുൻഗണ. പുറമെ നിന്ന് റഫർ ചെയ്ത് വരുന്ന രോഗികൾക്ക് ബുക്കിംഗ് അനുസരിച്ച് എം.ആർ.ഐ സ്കാനിംഗ് സേവനം നൽകുമെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments