വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പറേഷന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ (അഞ്ച് ലക്ഷം വരെ), ഗവ ജീവനക്കാര്‍ക്കുളള കാര്‍ വായ്പ (ഏഴു ലക്ഷം വരെ, വരുമാന പരിധി ഇല്ല), പെണ്‍കുട്ടികളുടെ വിവാഹ വായ്പ (രണ്ടു ലക്ഷം) തുടങ്ങിയ വായ്പാ പദ്ധതികളിലേക്ക് എറണാകുളം ജില്ലയിലെ 18-55 ഇടയില്‍ (വിവാഹ വായ്പ രക്ഷിതാവിന് 65 വയസ് കവിയാന്‍ പാടില്ല) പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയാത്തവര്‍ (വിവാഹ വായ്പ വരുമാന പരിധി 3 ലക്ഷം രൂപയില്‍ കവിയാത്തവര്‍) ആയിരിക്കണം. വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യമോ (മിച്ച ശമ്പളത്തിന്റെ പത്തിരട്ടി പരമാവധി 3,50,000 വരെ വായ്പ ലഭിക്കും.) മൂന്ന് സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663, 9400068507.
- Log in to post comments