പട്ടികജാതി വിഭാഗങ്ങള്‍ക്ക് സൗജന്യ പരിശീലനം
സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടിക ജാതി വിഭാഗങ്ങളില്‍പെട്ട യുവതീയുവാക്കള്‍ക്കായി തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ ടാലി , കോസ്മെറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം നല്കുന്നു. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റ് ലഭിക്കും. ടാലി കോഴ്സിന് പ്ലസ്ടുവും, ബ്യൂട്ടീഷന് കോഴ്സിന് പത്താംതരവുമാണ് യോഗ്യത. ജാതി, വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്ക്കൂള് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 17ന് വ്യാഴാഴ്ച പോളിടെക്നിക്ക് കോളേജ് കണ്ടിന്യുയിങ് എജുക്കേഷന്‍ സെന്റര്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04672211400, 9496708789
- Log in to post comments