Skip to main content

സാംസ്കാരിക വകുപ്പ് മന്ത്രി ജൂലൈ രണ്ടിന് ജില്ലയില്‍

 

     പട്ടികജാതി-വര്‍ഗ-പിന്നാക്ക- നിയമ- സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍   ജൂലൈ രണ്ടിന് ജില്ലയില്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്ക് 2.30 ന് കൊല്ലക്കോട് സംഗമം ഓഡിറ്റേറിയത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിക്കും. കെ.ബാബു എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി മുഖ്യാതിഥിയാവും. 
    വൈകിട്ട് നാലിന് തസ്രാക്കില്‍  ഒ.വി. വിജയന്‍ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിക്കും.  പരിപാടിയില്‍ എം.ബി രാജേഷ് എം.പി , എം.എല്‍.എ മാരായ കെ.വി.വിജയദാസ്,  കെ.ഡി പ്രസേനന്‍, ജില്ലാ കളക്ടര്‍ ഡി. ബാലമുരളി എന്നിവര്‍ പങ്കെടുക്കും.

date