പള്ളിപ്പാട് ഗവ. ഐടിഐ പ്രവേശനം: അവസാന തീയതി നീട്ടി
ആലപ്പുഴ: പള്ളിപ്പാട് ഗവൺമെന്റ് ഐ.ടി.ഐ യിൽ എസ്.സി.വി.റ്റി പാഠ്യ പദ്ധതി പ്രകാരമുളള ഡ്രാഫ്ട്സ്മാൻ സിവിൽ, സർവേയർ എന്നീ ദ്വിവത്സര മെട്രിക് ട്രേഡുകളിലേയ്ക്ക് ഓഗസ്റ്റിൽ ആരംഭിക്കുന്ന പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി വകുപ്പ് വെബ്സൈറ്റ് (www.det.kerala.gov.in) മുഖേനയും www.itiadmissionskerala.org എന്ന ലിങ്ക് വഴിയും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടു വരെ വൈകിട്ട് അഞ്ചുവരെ വരെ ദീർപ്പിച്ചിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പ്രോസ്പെക്ടസും മേൽപ്പറഞ്ഞസൈറ്റുകളിൽ ലഭ്യമാണ്. പരീക്ഷായോഗ്യതകൾ, പ്രായം, ജാതി (എസ്.സി/എസ്.ടി/എൽ.സി) സ്വദേശം/ഡൊമിസിയൽ, മറ്റു യോഗ്യതകൾ മുതലായവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പുകളും അപേക്ഷയുടെപ്രിന്റൗട്ടും സഹിതം സംസ്ഥാനത്തെ ഏതെങ്കിലും ഗവ.ഐ.ടി.ഐ യിൽ ഓഗസ്റ്റ് അഞ്ചുവരെ വൈകിട്ട് നാലിനകം അപേക്ഷകൻ നേരിട്ട് ഹാജരായിഫീസടച്ച് അപേക്ഷ നൽകണം.
(പി.എൻ.എ. 1534/2018)
- Log in to post comments