Skip to main content

അലങ്കാര മത്സ്യകൃഷി : അപേക്ഷാ തിയതി നീട്ടി

 

സംസ്ഥാന ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അലങ്കാര മത്സ്യോത്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 20 വരെ ദീര്‍ഘിപ്പിച്ചു.  സബ്‌സിഡിയായി യൂണിറ്റൊന്നിന് 75,000 രൂപ വരെ ധനസഹായം ലഭിക്കും.  അപേക്ഷാ ഫാറം/മറ്റ് വിവരങ്ങള്‍ എന്നിവ ഫിര്‍മയുടെ എറണാകുളം, തിരുവനന്തപുരം ഓഫീസുകളിലും അഡാക്കിന്റെ എരഞ്ഞോളി ഫിഷ് ഫാം കണ്ണൂരിലും, ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ കര്‍ഷക വികസന ഏജന്‍സികളിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിര്‍മ), റ്റി.സി 15/1746, രശ്മി, ഫോറസ്റ്റ് ഓഫീസ് ലെയിന്‍ വഴുതയ്ക്കാട്, പി.ഒ, തിരുവനന്തപുരം, 695 014 എന്ന വിലാസത്തില്‍ 20 ന് മുമ്പ് ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2335667, 0484 - 2696118, 0490 - 2354073

പി.എന്‍.എക്‌സ്.2724/18

date