Skip to main content

കേസുകള്‍ വിചാരണ ചെയ്യും

 

          ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി. പ്രജിത്ത്, ജൂലൈ അഞ്ച്, ആറ്, 12, 13, 19, 20, 26, 27 എന്നീ തിയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും, 10 ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്സിലുള്ള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 31 ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

    തൃശൂര്‍ വ്യവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ ആര്‍. ശ്രീവല്‍സന്‍ ജൂലൈ മൂന്ന്, അഞ്ച്, ആറ്, 10, 12, 13, 17, 19, 20, 24, 26, 27, 31 തിയതികളില്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

പി.എന്‍.എക്സ്.2728/18

date