Skip to main content

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം കൂടി

 

    പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കായി വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം നടന്നു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.എസ്.സനീഷിന്റെ അധ്യക്ഷനായിരുന്നു. 
  2022-23 വര്‍ഷത്തെ ധനവിഭവത്തെ കുറിച്ചും മേഖല വിഭജനത്തെ കുറിച്ചും ജി.ഇ.ഒ കെ.ബി.ശ്രീകുമാര്‍ സംസാരിച്ചു.  യോഗത്തില്‍ വിവിധ പദ്ധതികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി.  പൊക്കാളി കൃഷി വ്യാപനത്തിനും ബ്ലോക്ക് പരിധിയിലുള്ള തോടുകളിലെയും ജലാശയങ്ങളിലെയും പുഴകളിലെയും എക്കല്‍ മണ്ണും മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനും മുന്തിയ പരിഗണന നല്‍കുമെന്ന് സിംന സന്തോഷ് ചര്‍ച്ചകള്‍ക്ക് മറുപടിയായി പറഞ്ഞു.  
    യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗാന അനൂപ്, ബബിത ദിലീപ്കുമാര്‍, ബാബു തമ്പുരാട്ടി, മെമ്പര്‍മാരായ കമല സദാനന്ദന്‍, മണി ടീച്ചര്‍, മുരളീധരന്‍, ആന്റണി കോട്ടക്കല്‍  എന്നിവര്‍ സംസാരിച്ചു.

date