Skip to main content

വിദ്യാര്‍ത്ഥികളില്‍ അവബോധമുണര്‍ത്തി റോഡ് സുരക്ഷാ സെമിനാര്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണം ഗുണപ്രദം: എ.ഡി.എം

 

റോഡ് സുരക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കാന്‍ റോഡ് ആക്സിഡന്റ് ഫോറം മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് റോഡ് സുരക്ഷാ സെമിനാര്‍ നടത്തി. എസ്.എസ്.ല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ളെ ഉപഹാരം നല്‍കി അനുമോദിച്ചു. തിരൂര്‍ ജെ.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സെമിനാര്‍
എ.ഡി.എം വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ബോധവത്ക്കരണം ഏറെ ഗുണപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു അധ്യക്ഷനായി. മലപ്പുറം റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.സി മാണി മുഖ്യപ്രഭാഷണം നടത്തി. റോഡ് സുരക്ഷാ ബോധവത്ക്കരണ ലഘുലേഖകളുടെ വിതരണോദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ നിര്‍വ്വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ആര്‍.ടി.ഒ കെ.സി മാണിയെ എ.ഡി.എം പൊന്നാട അണിയിച്ച് ആദരിച്ചു. ജെ.എം സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് എം മുഹമ്മദ്കുട്ടി, മലപ്പുറം പ്രസ് ക്ലബ് ൈവസ് പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുള്ള, റോഡ് ആക്സിഡന്റ് ഫോറം  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ബാബു ഷരീഫ്, ജെ.എം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.പി മുഹമ്മദ് ബഷീര്‍ സംസാരിച്ചു. റോഡ് ആക്സിഡന്റ് ഫോറം തിരൂര്‍ താലൂക്ക് പ്രസിഡന്റ് എം.ടി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും കെ.പി സമീറ നന്ദിയും പറഞ്ഞു.

 

date